തൃശൂർ: ചേർപ്പിൽ യുവാവിനെ കൊന്ന് സഹോദരൻ കുഴിച്ചു മൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രതി കെ ജെ സാബുവിന്റെ സുഹൃത്ത് സുനിലാണ് പിടിയിലായത്.കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹം കുഴിച്ചിടാൻ സഹായിച്ചത് സുനിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് വിവരം.
ഈ മാസം 19ന് അർദ്ധരാത്രിയിലാണ് സംഭവം നടക്കുന്ന്. ബാബു മദ്യപിച്ച് ബഹളം വെച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.ശേഷം കഴുത്തു ഞെരിച്ച് ബാബുവിനെ വീടിന്റെ അടുത്തുള്ള പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നു. ജീവനോടെയാണ് കുഴിച്ചുമൂടിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
മൃതദേഹം കുഴിച്ചു മൂടിയതിന് പിന്നാലെ ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.
മൃതദേഹം ബാബുവിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പോലീസ് സാബുവിനെ കസ്റ്റഡിയിലെടുത്തത്.മൃതദേഹം കുഴിച്ചുമൂടാൻ അമ്മയാണെന്ന് പ്രതി മൊഴി നൽകിയതിനേ തുടർന്ന് പോലീസ് ആ വഴിക്കും അന്വേഷണം നടത്തിയിരുന്നു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ സഹായിച്ചത് സുഹൃത്താണെന്ന് തെളിയുകയായിരുന്നു.
