കഴിഞ്ഞ ദിവസം വൈകുന്നേരം പനിയും ശരീര തളർച്ചയുമായി ആശുപത്രിയിൽ എത്തിയ അഴൂർ സ്വദേശിനിയായ പൂർണ്ണ ഗർഭിണിയായ യുവതിയ്ക്കാണ് ഒരു മണിക്കൂർ ചികിത്സ വൈകിപ്പിച്ചതായി കാണിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. രോഗിക്ക് ശരീര തളർച്ചയും ബോധം നഷ്ടപ്പെടുന്ന അവസ്ഥയിൽ ബന്ധുകളും യുവതിയുടെ ഭർത്താവും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ നിഷയെ കാണുകയും തിരുവനന്തപുരം എസ് എ ടീ യിൽ ചികിത്സയിൽ കഴിയുന്ന രോഗിയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.എന്നാൽ പോലീസ് സംബന്ധമായ കേസ് രജിസ്റ്റർ എഴുതാനുണ്ടെന്നും അതു കഴിഞ്ഞ് നോക്കാം എന്നും പെട്ടെന്ന് നോക്കണമെങ്കിൽ ‘നിങ്ങൾ പോലീസ് കേസ് വന്ന് എഴുതുവാൻ പറഞ്ഞതായും യുവതിയുടെ ബന്ധുക്കളോട് പറഞ്ഞതായി പരാതിയിൽ പറയുന്നു പൂർണ്ണ ഗർഭിണിയായ യുവതിയുടെയും കുഞ്ഞിന്റെയും ജീവന് ഒരു വിലയും നൽകാതെ ചികിത്സയ്ക്ക് കാലതാമസം വരുത്തിയ ഡോക്ടർ നിഷയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബന്ധുക്കളും നാട്ടുകാരും പൊതുപ്രവർത്തകരുമായ അജു കൊച്ചാലുംമൂട്, പുതുക്കരി പ്രസന്നൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മോനി ശാർക്കര, അനീഷ് മാമം, സൈന ബീവി , സന്തോഷ്, രാജു തുടങ്ങിയവർ ചിറയിൻകീഴ് ആശുപത്രി സൂപ്രണ്ടിനെ കണ്ട് ചർച്ച നടത്തുകയും പരാതി നൽക്കുകയും ചെയ്തു. അന്വേഷണം നടത്തി റിപ്പോർട്ട് കിട്ടിയതിനു ശേഷം നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് ജന പ്രതിനിധികളെ അറിയിച്ചു


