ആലംകോട് തുളസി അമ്പലം പ്രദേശങ്ങളിലാണ് പേപ്പട്ടി ശല്യം രൂക്ഷമായതു. ഭിന്ന ശേഷി യുവതി ഉൾപ്പെടെ നാലോളം പേരെ പട്ടി കടിച്ചു. ഇവരിൽ ഭിന്നശേഷിക്കാ രിയായ അശ്വതി എന്ന യുവതിയുടെ മുഖത്ത് നായ താറുമാറായി കടിച്ചു പറിച്ചു. ഉടൻതന്നെ വലിയകുന്ന് ആശുപത്രിയിലും തുടർന്ന് അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ആറ്റിങ്ങൽ നഗരസഭ പ്രദേശങ്ങളായ ആലങ്കോട്, തുളസി അമ്പലം, മേലാറ്റിങ്ങൽ പ്രദേശങ്ങളിൽ പട്ടികളുടെ ശല്യം രൂക്ഷമാണ്. രാത്രിയും പകലും മുതിർന്നവർക്കും കുട്ടികൾക്കും ഇതുവഴിയുള്ള കാൽ നട യാത്ര പോലും ഭീതിയിലാണ്ക.റുത്ത നിറമുള്ള പട്ടിയാണ് പ്രദേശത്തെ നാലുപേരെ കടിച്ച് പരിക്കേൽപ്പിച്ചത്.
