കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. വിമാനത്താവളം വഴി അനധികൃതമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 56 ലക്ഷം രൂപ വില വരുന്ന 1042 ഗ്രാം സ്വർണം പിടികൂടി. കാസർഗോഡ് സ്വദേശി റഹ്മത്തുല്ലാഹി റഷീദിൽ നിന്നാണ് സ്വർണം പിടികൂടിയത്.കസ്റ്റംസും ഡിആർഐയും നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടുന്നത്. യാത്രക്കാരന്റെ രണ്ട് കാലിലും കെട്ടിവെച്ച നിലയിലാണ് സ്വർണ്ണം ഉണ്ടായിരുന്നത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.
