കെ എസ് ആർ ടി സി ഡ്രൈവറെ ബൈക്ക് യാത്രികൻ മർദിച്ചു.കാട്ടാകട ഡിപ്പോയിലെ ഡ്രൈവർ ബിജു കുമാറിനെ ആണ് ബൈക്ക് യാത്രികനായ അജി ബിസിനകത്തു കയറി മർദിച്ചത്.വാഴിച്ചാൽ കാഞ്ഞിരമൂട് പാമ്പരം കാവിൽ വൈകുന്നേരം 3.30 ഓടെയാണ് സംഭവം.തിരുവനന്തപുരത്തു നിന്ന് കാട്ടാകട നെയ്യാർ ഡാം കുട്ടപ്പൂവിലേക്ക് പോകുന്ന കാട്ടാകട ഡിപ്പോയിലെ ബിസിനകത്താണ് അക്രമം നടന്നത്.അക്രമി ബസിനു കുറുകെ ബൈക്ക് നിർത്തുകയും തുടർന്ന് ഡ്രൈവറുടെ വശത്തെ വാതിൽ അടിച്ചു തുറക്കുകയും ഉള്ളിൽ കയറി ബിജുവിനെ മർദിക്കുകയും ചെയിതു.അസഭ്യം വിളിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തതോടെ യാത്രക്കാർ ബഹളം വെച്ചു.ഇതോടെ ഇയ്യാൾ പുറത്തു ഇറങ്ങി.തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും ആനപാറ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയിതു.ഇടുങ്ങിയ റോഡിൽ ഒരു വശത്തു മറ്റൊരു വാഹനം നിർത്തിയിരിക്കുകയും ഒരു വശത്തു ഇയ്യാൾ റോഡിൽ കയറി നിൽക്കുകയായിരുന്നു.ബസിനു മുന്നോട്ടു പോകാൻ കഴിയായതോടെ ബസ് നിർത്തിയ ശേഷം പതിയെ മുന്നോട്ടു നീങ്ങി.ബസ് കടന്നു പോയതോടെ അക്രമി ബൈക്കുമായി പിന്നാലെ എത്തുകയും യാതൊരു പ്രകോപനവും ഇല്ലാതെ ഡ്രൈവറെ മർദ്ധിക്കുവായിരുന്നു എന്ന് കണ്ടക്ടർ പറഞ്ഞു.പ്രതിയെ നെയ്യാർ ഡാം പോലീസ് കസ്റ്റഡയിലെടുത്തു
