കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ വ്യാപാരിയെ പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്തു..ജോനകപ്പുറം സ്വദേശിയും വടക്കേവിള ഗോപാലശ്ശേരി ജി.വി. നഗര്‍-10, ഇടത്തോടത്ത് കിഴക്കതില്‍ താമസക്കാരനുമായ ഫൈസലാ(34)ണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്.2021 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍, ഇയാളുടെ കടയില്‍ സാധനം വാങ്ങാന്‍ വന്ന പെണ്‍കുട്ടികളെയാണ് അതിക്രമത്തിന് ഇരയാക്കിയത്..പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് പള്ളിത്തോട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.പള്ളിത്തോട്ടം ഇന്‍സ്പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സുഖേഷ്, അനില്‍ ബേസില്‍, മാത്യു, എ.എസ്.ഐ. ശ്രീകുമാര്‍, എസ്.സി.പി.ഒ. ഷീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
