കഴക്കൂട്ടം : കേരള സഹൃദവേദിയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സംയുക്തമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന റംസാൻ റിലീഫ് പ്രവർത്തനളുടെ ജില്ലതല ഉദ്ഘാടനം നടന്നു. തീരദേശഗ്രാമമായ പുതുക്കുറിച്ചിയിലെ ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ നടന്ന ചടങ്ങ് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ എൻ. ഷംസുദ്ധീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ റിലീഫ് കമ്മിറ്റി ചെയർമാൻ ചാന്നാങ്കര എം.പി കുഞ്ഞ് അധ്യക്ഷത വഹിച്ചു. നിർധനരായ 30 രോഗികൾക്കുള്ള ധനസഹായവിതരണം ടി.വി ഇബ്രാഹിം എം.എൽ.എ നിർവ്വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് പ്രൊഫ: തോന്നക്കൽ ജമാൽ, ജനറൽ സെക്രട്ടറി കണിയാപുരം ഹലിം, മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി അഹമ്മദ്, ജസീം ചിറയിൻകീഴ് മുനീർ കൂര വിള, സജീവ് പുതുക്കുറിച്ചി, ഷാഹുൽ ചേരമാൻ തുരുത്ത്, അഷ്റഫ് മാടൻവിള, എന്നിവർ പങ്കെടുത്തു.
ആദ്യഘട്ടത്തിൽ പുതുക്കുറിച്ചിയിലെ 1000 ത്തോളം കുടുംബങ്ങൾക്കാണ് ധന്യ കിറ്റുകൾ വിതരണം നടത്തിയത്. വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ റിലീഫ് പ്രവർത്തനങ്ങൾ നടത്തുമെന്ന് റിലീഫ് കമ്മിറ്റി ചെയർമാൻ ചാന്നാങ്കര എം.പി കുഞ്ഞ് അറിയിച്ചു
