പകൽകുറി കുളമട റോഡിന്റെ അശാസ്ത്രിയമായി ഉള്ള നിർമാണം കാരണം പകൽകുറി, കൊട്ടിയമുക്കിൽ കടകളിൽ വരെ വെള്ളം കയറുന്ന സ്ഥിതി. കൊട്ടിയമുക്ക് ജംഗ്ഷനിൽ വെള്ളം കെട്ടികിടക്കാതെ ഇരിക്കാൻ ഉണ്ടായിരുന്നു ചപ്പാത്ത് നികത്തികൊണ്ടാണ് റോഡ് നിർമാണത്തിന് മെറ്റൽ നിരത്തിയത്. അത് പൂർവ്വസ്ഥിതി ആക്കിയില്ലങ്കിൽ ജംഗ്ഷനിൽ മഴയുള്ള സമയത്ത് കടകളിലേക്ക് വെള്ളം കയറുകയും നാശനഷ്ടം ഉണ്ടാകുകയും ചെയ്യും. ചാത്തന്നൂർ എം എൽ എ യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഈ റോഡ് നിർമാണത്തിൽ ഇഴഞ്ഞു നിങ്ങുകയാണ്. ഈ പ്രദേശത്ത് വാഹനങ്ങൾ സ്ഥിരം അപകടത്തിൽ പെടുകയും ചെയുന്നു. ഇതിനെതിരെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അനൂപ് പകൽകുറി
പ്രതിഷേധം അറിയിച്ചു. യൂത്ത് കോൺഗ്രസ് കടുത്ത സമര പരുപാടികളിലേക്ക് കടക്കും എന്നും അറിയിച്ചു.
