ദേശീയപാത കല്ലിടുക്കില്‍ പാറക്കെട്ടിന് മുകളില്‍ കയറി മറുനാടന്‍ യുവാവിന്റെ ആത്മഹത്യശ്രമം.
തിങ്കളാഴ്ച ഉച്ചയോടെയാണ് യുവാവ് പാറക്കെട്ടിന് മുകളില്‍ കയറിയത്. യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ എത്തിയ രണ്ടുപേരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. നഗ്നനായി ദേശീയപാതയിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് വസ്ത്രം ധരിപ്പിച്ചു. ഇതില്‍ പ്രകോപിതനായാണ് യുവാവ് പാറക്കെട്ടിന് മുകളിലേക്ക് ഓടിക്കയറി ആത്മഹത്യഭീഷണി മുഴക്കിയത്.ഇതുകണ്ട നാട്ടുകാര്‍ ഇരുമ്ബുഗോവണി ഉപയോഗിച്ചും അനുനയിപ്പിച്ചും ഇയാളെ താഴെയിറക്കാന്‍ ശ്രമം നടത്തി. എന്നാല്‍, അടുത്തെത്തിയവരെ ചില്ലുകുപ്പി ഉപയോഗിച്ച് യുവാവ് ആക്രമിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ആംബുലന്‍സ് ഡ്രൈവര്‍ ജെഫിന്, പൂവഞ്ചിറ സ്വദേശി ഷിബു എന്നിവരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിബുവിന്റെ കൈയില്‍ മാരകമായ മുറിവേറ്റിട്ടുണ്ട്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തി.
