കൊച്ചി: കൊച്ചിയിലെ വെണ്ണലയിൽ കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു. അമ്മയും മകളും മകളുടെ ഭർത്താവുമാണ് ആത്മഹത്യ ചെയ്തത്. ശ്രീകലാ റോഡിൽ ഗിരിജ, രജിത, പ്രശാന്ത് എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. രജിതയുടെ ചെറിയ കുട്ടികൾ രാവിലെ അയൽവാസികളെ വിവരം ഫോണിൽ അറിയിച്ചപ്പോഴാണ് കൂട്ട ആത്മഹത്യയുടെ വിവരം പുറത്തറിഞ്ഞത്.
ഗിരിജയും മരുമകൻ പ്രശാന്തും തൂങ്ങി മരിച്ച നിലയിലായിരുന്നു. രജിത വിഷം കഴിച്ചാണ് മരിച്ചതെന്നാണ് നിഗമനം. ഒരുകോടിയ്ക്ക് മുകളിൽ കടബാദ്ധ്യതയുണ്ടെന്നാണ് വിവരം. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
