വഞ്ചിയൂർ ഗവൺമെന്റ് യുപി സ്കൂളിന്റെ വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും എന്റോ വ് മെന്റ് വിതരണവും ആഘോഷപൂർവം നടന്നു. കരവാരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സജീർ രാജകുമാരി അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപിക ശ്രീമതി പുഷ്കല. ഡി.കെസ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട ആറ്റിങ്ങൽ എംഎൽഎ ശ്രീമതി ഒ. എസ്.അംബികസംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്റോ വ് മെന്റ് വിതരണവും എൽഎസ്എസ് വിജയികൾക്കുള്ള ഉപഹാരങ്ങളും നൽകുകയുണ്ടായി. സ്കൂളിന്റെ പുരോഗതിക്ക് വേണ്ടിപ്രവർത്തിക്കണമെന്നും, വോളിബോൾ കോർട്ട് ഉദ്ഘാടനം മെയ്മാസം 15നകം നടത്തി പൊതുയോഗം വിളിക്കണം എന്നും പറയുകയുണ്ടായി.എസ് ആർ ജി
കൺവീനറും കൈറ്റ് വി ക് റ്റേഴ്സ്ചാനൽ അധ്യാപികയുമായ ശ്രീമതി മഞ്ജു മോൾ. പി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
മുഖ്യ അതിഥിയായി പ്രശസ്ത സിനിമാതാരം നോബി മാർക്കോസ് പങ്കെടുത്ത പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർശ്രീ. ജി. ജി. ഗിരികൃഷ്ണൻ ബ്ലോക്ക് മെമ്പർ ശ്രീമതി കവിത, നഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അബി ശ്രീരാജ്, കരവാരം പഞ്ചായത്ത് മെമ്പർ ശ്രീമതി ദീപ്തി, നഗരൂർ വാർഡ് മെമ്പർ ശ്രീ.അനോ പ് ആനന്ദ് ബി ആർ സി ട്രെയിനർ ശ്രീ വിനോദ്, സി ആർ സി കോഡിനേറ്റർ ശ്രീമതി ഷീബ. കെ , പി ടി എ പ്രസിഡന്റ് ശ്രീ. രാജീവ്എന്നിവർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറിശ്യാം നന്ദി പറഞ്ഞു.


