മറയൂര്‍: കാന്തല്ലൂര്‍ സന്ദര്‍ശനത്തിനായി എത്തിയ യുവാവ് റിസോര്‍ട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണുമരിച്ചു. തമിഴ്നാട് വിരുദുനഗര്‍ ശ്രീവല്ലിപുത്തൂര്‍ സ്വദേശി നാഗര്‍ സ്വാമിയുടെയും മുത്തുലക്ഷ്മിയുടെയും മകന് കാര്‍ത്തിക് സെല്‍വ(25)മാണ് മരിച്ചത്.
ശനിയാഴ്ച മൂന്നുമണിയോടുകൂടിയാണ് കാര്‍ത്തിക് സെല്‍വവും സംഘവും റിസോര്‍ട്ടില്‍ എത്തിയത്.
സമീപവാസികളായ നാലു സുഹൃത്തുക്കളുമായാണ് യുവാവ് കാന്തല്ലൂരില്‍ എത്തിയത്. ഞായറാഴ്ച രാവിലെ 8.30-ന് കുളിക്കാനായി റിസോര്‍ട്ടിലെ ശൗചാലയത്തില്‍ കയറിയതാണ്. അരമണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. കൂട്ടുകാര്‍ കതക് തല്ലിപ്പൊളിച്ച് അകത്തുകയറി നോക്കിയപ്പോള്‍ താഴെ വീണുകിടക്കുന്നനിലയിലായിരുന്നു. ഉടനടി സഹായഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. മറയൂര്‍ പൊലീസ് കേസെടുത്ത് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. അവിവാഹിതനാണ്. സഹോദരി: ഗണേശ്വരി.
