ആലപ്പുഴ: കാർത്തികപ്പള്ളി, കുമാരപുരം, താമല്ലാക്കൽ നോർത്ത് തോണിക്കടവ് പാലത്തിനു സമീപം ചിറയിൽ പടീറ്റതിൽ വീട്ടിൽ നിന്നും ചിറയിൽ എറണാകുളം കോതമംഗലം പോത്താനിക്കാട് പൂളിന്താനം കരയിൽ പുളിന്താനം കോളനി കമ്മ്യൂണിറ്റി ഹാളിനു സമീപം ചിറയിൽ പടീറ്റതിൽ വീട്ടിൽ താമസിക്കുന്ന രാജേഷ് (38) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കരകുളം സ്വദേശിയും പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായ പെണ്ഴകുട്ടിയെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചതിനാണ് ഇയാൾ പിടിയിലായത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്.ഇക്കഴിഞ്ഞ 26-ാം തീയതി രാവിലെ പരീക്ഷയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ പെൺകുട്ടിയെ ഇയാൾ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വരുത്തി അവിടെ നിന്നും കോയമ്പത്തൂരിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ബന്ധുക്കളുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഇയാൾ മൂവാറ്റുപുഴയിൽ നിന്നും പോകുന്ന സമയം മൊബൈൽ ഫോൺ ഓഫ് ചെയ്യുകയും കണ്ടെത്താതിരിക്കുന്നതിന് മൊബൈൽ ഫോണിന്റ ഉപയോഗം പൂർണമായും ഒഴിവാക്കുകയും ചെയ്തിരുന്നു. നെടുമങ്ങാട് പോലീസിന്റ കാര്യക്ഷമമായ അന്വേഷണത്തിനൊടുവിൽ കോയമ്പത്തൂരിലെ ഒരു ചേരിയിലെ വീട്ടിൽ നിന്നും ഭാര്യാഭർത്താക്കന്മാരായി താമസിച്ചു വരികയായിരുന്ന ഇവരെ കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥിന്റ നിർദ്ദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്പി എം കെ സുൽഫിക്കറിന്റ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ് ഐ സൂര്യ, എ എസ് ഐ നൂറുൽഹസൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് ബാബു, ബാദുഷ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
