ലോകാരോഗ്യസംഘടനയുടെ ആദരം അർഹതക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് .സംസ്ഥാനത്തെ മുഴുവൻ ആശാപ്രവർത്തകരെയും മന്ത്രി അഭിനന്ദിച്ചു.ആരോഗ്യമേഖലയിൽ ആശാപ്രവർത്തകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ഫീൽഡ് തലത്തിൽ കഷ്ടപ്പെട്ട് സേവനമനുഷ്ഠിക്കുന്നവരാണവർ.കോവിഡ് സാഹചര്യത്തിൽ ആശാപ്രവർത്തകർ എല്ലായിപ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്.സാധാരണ പ്രവർത്തനങ്ങളെക്കാൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഇവർ പ്രവർത്തിക്കുന്നത്.ലോകം ആശാ പ്രവർത്തകരെ ആദരിക്കുമ്പോൾ ഓരോ ആശാപ്രവർത്തകയ്ക്കും അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
