മദ്യലഹരിയിൽ പോലീസ് വാഹനം അടിച്ചു തകർത്ത പ്രതി അറസ്റ്റിൽ. കല്ലമ്പലം പുതുശ്ശേരിമുക്ക് പുല്ലൂമുക്കിൽ മദീനയിൽ ഫൈസൽ(27) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കല്ലമ്പലത്ത് ബാറിന് മുൻവശത്ത് മദ്യലഹരിയിൽ മറ്റൊരാളുമായി അടിപിടി കൂടിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിൽ എത്തിക്കുകയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാൻ ശ്രമിക്കവെ യാണ് യുവാവ് ആക്രമാസക്തനായത്. കല്ലമ്പലം പൊലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന് പുറകുവശത്തെ ഗ്ലാസ്, ടയിൽ ലാമ്പ് സൈഡ് ബോഡി എന്നിവ ഇയാൾ അടിച്ചുതകർത്തത്. ഏകദേശം 7000 രൂപയോളം നഷ്ടം വരുത്തിയിട്ടുണ്ട് കല്ലമ്പലം പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ ഫറോസ്. ഐ യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജയരാജ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുരേഷ് സീനിയർ സിവിൽ പോലീസ് ഓഫീസർ അജിത്ത് സിവിൽ പോലീസ് ഓഫീസർമാരായ മദനൻ സുബിൻ വിഷ്ണു അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .
