തിരുവനന്തപുരം: നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് തിരുവനന്തപുരത്തെ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. ഡാമിന്റെ നാലു ഷട്ടറുകൾ ഇന്ന് രാവിലെ 80 സെന്റി മീറ്റർ ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. തിരുവനന്തപുരത്തെ മലയോര മേഖലകളിൽ കനത്തമഴയാണ് ലഭിച്ചത്. ഇതിനെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായാണ് നടപടി.
