വക്കത്ത് രണ്ടാം പിണറായി സർക്കാരിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു.
ലോക ശ്രദ്ധ നേടുന്ന വിധത്തിൽ കേരളത്തിൽ അത്യപൂർവ്വമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം വാർഷികം വക്കം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ പായസവിതരണം നടത്തി ആഘോഷിച്ചു.പ്രശസ്ത സിനിമ സീരിയൽ നാടക നടൻ വക്കം സുധിക്ക് മധുരം നൽകി സി പി ഐ (എം) ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു.തുടർന്നു നടത്തിയ യോഗത്തിൽ ലോക്കൽ കമ്മറ്റിയംഗം ജെ.സലിം അദ്ധ്യക്ഷനായി. ലോക്കൽ കമ്മറ്റി സെക്രട്ടറി റ്റി.ഷാജു, അംഗങ്ങളായ ജ്യോതിസാർ, ജനതാദൾ നേതാവ് ജയപ്രകാശ്, എസ്.പ്രകാശ്, എസ്.അനിൽകുമാർ, സുരേഷ് ചന്ദ്രബാബു, എ.ആർ.റസൽ ,ബി. നിഷാൻ, ബ്രാഞ്ച് സെക്രട്ടറിമാരായ എം.അക്ബർഷാ, മനോഹരൻ, മഞ്ചു, യക്ഷരാജ്, വീര ബാഹു, ഗ്രാമപഞ്ചായത്തംഗം ജെ.ജയ, സിഐറ്റിയു നേതാവ് കെ.അനിരുദ്ധൻ, മഹിളാ അസോസിയേഷൻ നേതാക്കളായ എം.സുശീല ,മാജിത, ഗീതാ സുരേഷ്, കുടുംബശ്രീ ചെയർപേഴ്സൻ മീനുതാഹീർ, വൈസ് ചെയർപേഴ്സൻ സബിത, സ്മിത തുടങ്ങിയവർ പങ്കെടുത്തു.
