കൊച്ചി: ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ ശ്രീനിവാസൻ സുഖമായിരിക്കുന്നുവെന്ന് കുടുംബം. ഏപ്രിൽ അവസനാത്തോടെയായിരുന്നു അപ്പോളോ അഡ്ലക്സ് ആശുപ്രിയിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്തത്. ഇപ്പോഴിതാ ആശുപത്രി വാസത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഭാര്യ വിമലയോടൊപ്പമുള്ള ചിത്രമാണ് ശ്രദ്ധനേടുന്നത്.തന്നെ കാണാനെത്തിയവരെ അദ്ദേഹം കൈയുയർത്തി അഭിവാദ്യം ചെയ്യുന്നതും ചിത്രത്തിൽ കാണാം. ആരോഗ്യ നിലയെ കുറിച്ച് കഴിഞ്ഞ ദിവസം മകൻ ധ്യാനും പ്രതികരിച്ചിരുന്നു. പഴയതുപോലെയാകാൻ ഇനിയും കുറച്ച് സമയം വേണ്ടിവരും. ഇപ്പോഴും അച്ഛൻ സംസാരിച്ച് തുടങ്ങിയിട്ടില്ല, പൂർണമായും ഭേദപ്പെടാൻ കുറച്ച് കാലതാമസം എടുത്തേക്കുമെന്നാണ് ധ്യാൻ പറഞ്ഞത്.
