കിളിമാനൂർ: പതിനാറ് വയസുള്ള പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കല്ലറ മുതുവിള കുറക്കോട് ബിനുഭവനിൽ കീർത്തികയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ വീട്ടിൽ ബന്ധുക്കൾ ഉണ്ടായിരുന്ന നേരത്താണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മൊബൈൽ ഫോൺ നൽകാത്തതിനെച്ചൊല്ലി വിട്ടുകാരുമായുള്ള പിണക്കമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് ലഭിക്കുന്ന വിവരം. കീർത്തികയുടെ മുറിയിൽ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ ബന്ധുക്കൾ അകത്ത് നിന്നും കുറ്റിയിട്ടിന്നേകത്ത് തള്ളി തുറന്ന് അകത്ത് കടന്നപ്പോഴാണ് പെൺകുട്ടിയെ കെട്ടി തൂങ്ങിയ നിലയിൽ കാണുന്നത്. തുടർന്ന് കെട്ട് അഴിച്ച് നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
