നഗരൂർ ഗ്രാമ പഞ്ചായത്ത് 2021 – 22 സാമ്പത്തിക വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണ പ്രവർത്തനം നടത്തിയ വെള്ളല്ലൂർ വട്ടവിള ബാലചേതന ഹൈടെക് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭ ഡപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു. 15 വർഷക്കാലമായി വാടക കെട്ടിടത്തിലാണ് ഈ അങ്കണവാടി പ്രവർത്തിച്ചിരുന്നത്. വട്ടവിള പട്ടികജാതി കോളനി പ്രദേശത്ത് ഇത്തരത്തിലുള്ള പുതിയ അങ്കണവാടി കെട്ടിടം നിർമ്മച്ചതു മൂലം ഈ പ്രദേശത്തെ പിഞ്ചുകുട്ടികൾക്ക് മാനസ്സികോല്ലാസത്തിനു വേണ്ടിയുള്ള അവസരം ലഭിക്കുകയാണ്. വട്ടവിള വിദ്യാഭവനിൽ ശ്രീ. പുരുഷോത്തമൻ അങ്കണവാടി കെട്ടിട നിർമ്മാണത്തിന് ഭൂമി സൗജന്യമായി നൽകുകയും, കീഴ്പേരൂർ പീതാ നിവാസിൽ ശ്രീ.പീതാംബരൻ അവർകൾ അങ്കണവാടിയിലേക്ക് വഴിക്കു വേണ്ടി ഭൂമി സൗജന്യമായി നൽകുകയും ചെയ്തു. ആറ്റിങ്ങലിന്റെ പ്രിയപ്പെട്ട MLA. ഒ. എസ്സ്. അംബികയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . D. സ്മിത സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ .കെ. അനിൽകുമാർ ആമുഖ പ്രഭാഷണവും, റിപ്പോർട്ടും അവതരിപ്പിക്കുകയുണ്ടായി. ബ്ലോക്ക് മെമ്പർ . T. S. ശോഭ, വൈസ് പ്രസിഡന്റ് . അബി ശ്രീരാജ്, വികസന കാര്യ ചെയർ പേഴ്സൺ . A S. വിജയലക്ഷ്മി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ . M. രഘു, Rs. സിന്ധു. , ലാലി ജയകുമാർ, S. സുരേഷ് കുമാർ, Rs. രേവതി. കെ.ശ്രീലത, സി. ദീലീപ്, അർച്ചന ബി.യു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി J. ട. സന്തോഷ് കുമാർ. S. K. സുനി, വട്ടവിള സലിം, പേരൂർ നാസ്സർ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിക്കുകയുണ്ടായി. ഐ.സി.ഡി.എസ്സ്. സൂപ്പർവൈസർ ശ്രീമതി. ലാലി..റ്റി.എസ്സ്. നന്ദി പ്രകാശിപ്പിച്ചു.


