റിഫ മെഹ്നുവിന്റെ മരണത്തിൽ ഭര്‍ത്താവ് മെഹ്നാസിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടെങ്കിലും മെഹ്നാസ് ഹാജാരകാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. വ്യാഴാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഫോണ്‍ അടക്കം സ്വിച്ച്ഡ് ഓഫ് ചെയ്തിരിക്കുകയാണ്. മെഹ്നാസ് ഒളിവിലാണെന്നും വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. ഈ സാഹചര്യത്തില്‍ കൂടിയാണ് നടപടി.
കഴിഞ്ഞ ദിവസം പൊലീസ് മെഹ്നാസിന്റെ വീട്ടിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി എടുത്തിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് വീട്ടില്‍ വന്നിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. മെഹ്നാസ് നിലവില്‍ സംസ്ഥാനം വിട്ടെന്നാണ് സൂചന. തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരിക്കുന്നത്. നേരത്തെ മൊഴിയെടുക്കാനായി അന്വേഷണസംഘം കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാന്‍ കഴിഞ്ഞില്ല . തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുകയാ യിരുന്നു.
