ഹജ്ജിന്‌ പോകാൻ കരുതിവെച്ച ഭൂമി ലൈഫ്‌ മിഷന്‌‌‌‌; അഭിനന്ദിച്ച്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ഹജ്ജിന്‌ പോകാൻ കരുതിവെച്ച ഭൂമി ലൈഫ്‌ മിഷന്‌‌‌‌; അഭിനന്ദിച്ച്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ഹജ്ജിന്‌ പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി, ഭവനരഹിതർക്ക്‌ സംഭാവന ചെയ്ത്‌ കോഴഞ്ചേരിയിലെ ഹനീഫ-ജാസ്മിൻ ദമ്പതികൾ. സംസ്ഥാന സർക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്‌’ ക്യാമ്പയിന്റെ ഭാഗമായി 28 സെന്റ്‌ സ്ഥലമാണ്‌ ലൈഫ്‌ മിഷന്‌ ഇവർ സംഭാവന ചെയ്തത്‌. സ്ഥലം വിറ്റ്‌ കിട്ടുന്ന തുക കൊണ്ട്‌ ഹജ്ജിന്‌ പോകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബങ്ങളുടെ വിഷമസ്ഥിതി മനസിലാക്കിയതോടെ സ്ഥലം ലൈഫ്‌ ഭൂരഹിതരുടെ പുനരധിവാസത്തിനായി സംഭാവന ചെയ്യുകയായിരുന്നു. പത്തനംതിട്ട കിടങ്ങാനൂരിലെ ഇവരുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോർജ്‌ സമ്മതപത്രം ഏറ്റുവാങ്ങി. ദമ്പതികളെ ‌ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഫോണിൽ വിളിച്ച്‌ അഭിനന്ദിച്ചു. ഓരോ മനുഷ്യനെയും ചേർത്തുപിടിച്ചുള്ള സമൂഹത്തിന്റെ പ്രയാണത്തിന് ഊർജ്ജമാണിവർ. മാനവികതയുടെ മഹാ മാതൃക തീർത്ത ഹനീഫയെയും ജാസ്മിനെയും പോലെയുള്ളവർ സമൂഹത്തിന്‌ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *