ലോക മാദരിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് ഗുണ്ടകൾ നടത്തിയ അതിക്രമത്തിനെതിരെ ആറ്റിങ്ങലിൽ തൊഴിലാളികളുടെ പ്രതിഷേധ സംഗമം. കേരളത്തിൽ 25 ലക്ഷത്തോളം അംഗ സംഖ്യയുള്ള തൊഴിലാളി സംഘടനയാണ് സിഐറ്റിയു .മുഖ്യമന്ത്രിയ്ക്ക് പൂർണ്ണ സംരക്ഷണം നൽകാൻ കേരളത്തിലെ തൊഴിലാളികൾ മാത്രം മതിയെന്ന് തൊഴിലാളികളുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് പറഞ്ഞു. സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ എം.മുരളി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റിയംഗം അഡ്വ. ആറ്റിങ്ങൽ ജി.സുഗുണൻ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പയസ്, വി.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. കെഎസ്ആർറ്റിസി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം കച്ചേരി നടയിൽ സമാപിച്ചു.
എം.പ്രദീപ്, പി.മണികണ്ഠൻ, എസ്.ചന്ദ്രൻ ,സി.ചന്ദ്രബോസ്, എ.അൻഫർ, എസ്.സുധീർ, ബി.സതീശൻ, അനിൽ ആറ്റിങ്ങൽ, എം.അക്ബർഷ, എസ്.ജി.ദിലീപ് കുമാർ, ബിജു, എൻ.ബിനു, എസ്.സാബു, ആർ.എസ്.അരുൺ, ഭാസി,ഗായത്രി ദേവി, ആർ.അനിത, ശ്രീലത പ്രദീപ്, ന്യൂട്ടൺ അക്ബർ, അമ്മിണി തുടങ്ങിയവർ നേതൃത്വം നൽകി.
