കഥയും കവിതയും ലേഖനങ്ങളുമായി എഴുത്തിന്റെ ലോകത്തേക്ക് കാൽ വച്ച കുരുന്നുകളെ വേറിട്ട സമ്മാനങ്ങൾ നൽകി ആദരിച്ചു. അയിലം ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് കുഞ്ഞ് എഴുത്തുകാരെ ആദരിച്ചത്. വായനദിനാഘോഷങ്ങളുടെ ഭാഗമായി ജൂൺ 19 മുതൽ 29 വരെ നടന്ന വായനോത്സവം പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് എഴുത്തുകാരായ കുട്ടികൾക്കും മറ്റ് മൽസര വിജയി കൾക്കും കിരീടവും പ്രശംസാപത്രവും എഴുത്തു പേനയും നൽകി. കവി രാധാകൃഷ്ണൻ കുന്നുംപുറംചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ മുഴുവൻ കുട്ടികളും ചേർന്ന് തയ്യാറാക്കിയ വിവിധ മാസികകളുടെ
പതിപ്പുകൾ ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രഥമാധ്യാപകൻ ശാന്തകുമാർ.ആർ, സീനിയർ അസിസ്റ്റൻ്റ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി സതീഷ്കുമാർ.എസ് സ്വാഗതവും കൺവീനർ അനില വിജയൻ നന്ദി രേഖപ്പെടുത്തി.

