ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ആക്രമിച്ച കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിൽ വിധി 27 ന് പ്രഖ്യാപിക്കും.കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പരാതിക്കാരൻ ബി.ജെ.പി ഭാരവാഹിയും പ്രതികൾ ഡി.വൈ.എഫ്.ഐ അംഗങ്ങളാണെന്നുമാണ് സർക്കാർ വാദം.പൊതുസ്ഥലത്തു അരങ്ങേറിയ ആക്രമണത്തിന് സ്വതന്ത്ര സാക്ഷികൾ ആരുമില്ല.എഫ്.ഐ.ആറിൽ ഒരു പ്രതിയെക്കുറിച്ചും പ്രത്യേകമായി പറയുന്നില്ലെന്നും കോടതിയെ അറിയിച്ചു.
