കയർ സഹകരണ സംഘങ്ങളിലെ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുന്നതിന് സഹായകരമായ പദ്ധതി കൂടി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റ് പി.മുരളിയ്ക്ക് നിവേദനം നൽകി.
നവ ഉദാരവൽക്കരണത്തിൻ്റെ ഭാഗമായി പീഡിത വ്യവസായമായി മാറിയ കയർ വ്യവസായത്തെ താങ്ങി നിർത്തുവാൻ എൽ ഡി എഫ് സർക്കാർ ആവുന്നത്ര പരിശ്രമിക്കുന്നുണ്ടെങ്കിലും ത്രിതല പഞ്ചായത്തുകളുടെ സഹായം കൂടി അനിവാര്യമാണ്. ഗ്രാമ- ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ 2022-23 വർഷത്തേക്കുള്ള വാർഷിക പദ്ധതികൾ തയ്യാറാക്കുന്ന സാഹചര്യത്തിലാണ് ട്രാവൻകൂർ കയർ തൊഴിലാളി യൂണിയ(സിഐറ്റിയു )ൻ്റെ തീരുമാന പ്രകാരം എല്ലാ പഞ്ചായത്തുകളിലും നിവേദനം നൽകുന്നത്. യൂണിയൻ ജില്ലാ പ്രസിഡൻ്റ് ആർ.സുഭാഷിൻ്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. യൂണിയൻ ജില്ലാ ട്രഷറർ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജില്ലാ സെക്രട്ടറിമാരായ പി.മണികണ്ഠൻ, ജി.വ്യാസൻ, എം.ബിനു, സുധീഷ്എന്നിവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ.സരിത സെക്രട്ടറി സജില, വികസന കാര്യ ചെയർമാൻ എം.എ.വാഹീദ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നിവേദനം നൽകിയത്. വാർഷിക പദ്ധതിയിൽ കയർ തൊഴിലാളികൾക്ക് പദ്ധതി തയ്യാറാക്കുമെന്ന് പ്രസിഡൻ്റ് പറഞ്ഞു.
