സമ്മേളനത്തില്‍ വിഭാഗീയതയെ തുടർന്ന് സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി. നാല് പേരെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് പുറത്താക്കി. കണ്ണൂർ കുഞ്ഞിമംഗലം നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയില്‍ നിന്നാണ് നീക്കിയത്. 5 പേര്‍ക്കെതിരെ പരസ്യ ശാസനയുണ്ട്. 3 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 3 മുൻ ലോക്കൽ കമ്മറ്റി അംഗങ്ങൾ, 2 പാർട്ടി അംഗങ്ങൾ എന്നിവർക്ക് എതിരേയാണ് നടപടി.
പാർട്ടിയെ അപകീർത്തിപ്പെടുത്തിയതിനെ തുടർന്നാണ് നടപടിയെടുത്തതെന്ന് നേതൃത്വം അറിയിച്ചു. പെരിങ്ങോം ഏരിയാ കമ്മറ്റി അംഗം എം.വി സുനിൽ കുമാറിനെതിരെ പരാതി നൽകിയ എട്ട് പേർക്കെതിരെയാണ് നേതൃത്വം നടപടിയെടുത്തിരിക്കുന്നത്. സുനിൽ കുമാറിനെ പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ തരംതാഴ്ത്തിയിരുന്നു. രണ്ടര വർഷം മുമ്പ് സ്ത്രീകൾക്കെതിരായ പെരുമാറ്റ ദൂഷ്യത്തെ തുടർന്നാണ് തരം താഴ്ത്തിയത്. സുനിൽ കുമാർ സ്ത്രീകൾക്കയച്ച സന്ദേശങ്ങളും അന്ന് ചർച്ചയായിരുന്നു. ആദ്യം സുനിൽ കുമാറിന് താക്കീത് മാത്രമാണ് നൽകിയത്.
