നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കില്ലെന്ന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. പള്‍സര്‍ സുനി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുറ്റം സമ്മതിച്ചാലും തെളിവില്ലെങ്കില്‍ അവനെ ശിക്ഷിക്കാന്‍ സാധിക്കില്ല. സ്ത്രീയുടെ കേസായതിനാല്‍ തന്നെ സ്ത്രീയുടെ മൊഴി കൂടെ ഉണ്ടെങ്കില്‍ അവരെ സാക്ഷിയാക്കി ശിക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ വേറെ ഒരാള്‍ പറഞ്ഞിട്ടാണ് ഞാനിത് ചെയ്യുന്നതെന്ന് പറഞ്ഞാല്‍ അതിന് തെളിവുണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അവിടെയാണ് ദിലീപിന്റെ പ്രശ്നത്തിലുള്ള എന്റെ ഒരു കാഴ്ചപ്പെടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
