സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്നുമുതൽ കുടിവെള്ള പരിശോധന നടത്തും.വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരാണ് പരിശിടാനാ നടത്തുക.വിദ്യാർഥികൾക്കിടയിൽ ഭക്ഷ്യ വിഷബാധ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് പരിശോധന നടത്താൻ തീരുമാനമായത്.വിദ്യാഭ്യാസ,ആരോഗ്യ,ഭക്ഷ്യ വകുപ്പുകൾക്ക് പുറമെയാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും സ്കൂളുകളിലേക്ക് വരുന്നത്.സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലുമെത്തി വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കും.കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണർ,കുഴൽക്കിണർ,പൈപ്പ്ലൈൻ എന്നിവിടങ്ങളിൽ പരിശോധന നടത്തും.
