കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിനു സമീപമുള്ള പഴയ ടോയ്ലറ്റ് ബ്ലോക്ക് പ്രവർത്തനരഹിതമായിട്ട് രണ്ടു മാസം.നഗര സഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഇ-ടോയ്ലറ്റ് പദ്ധതി അനിശ്ചിതത്വത്തിൽ ആയതാണ് ടോയ്ലറ്റ് സംവിധാനം താളം തെറ്റിച്ചത്.വൃത്തിഹീനവും സൗകര്യങ്ങളില്ലാത്തതുമായ പഴയ ബ്ലോക്ക് പൊളിച്ച് പുതിയ ഇ-ടോയ്ലറ്റ് ബ്ലോക്കും അനുബന്ധ കടമുറികളും നിർമ്മിക്കാനായിരുന്നു നഗരസഭാ ലക്ഷ്യമിട്ടത്.നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചതോടെ യാത്രക്കാർ പ്രാഥമിക ആവശ്യം നിറവേറ്റാനാകാതെ പതിനായിരക്കണക്കിന് ആളുകളാണ് ബസ് സ്റ്റാൻഡിൽ വന്നു പോകുന്നത്.
