തിരുവനന്തപുരത്ത് പനവിളയിൽ നിർമാണത്തിലിരുന്ന ഫ്ലാറ്റിൻറെ സംരക്ഷണ ഭിത്തി തകർന്നു വീണു.തകർന്ന ഭിത്തിയുടെ അവശിഷ്ടങ്ങൾക്കിടയിൽ തൊഴിലാളികൾ കുടുങ്ങി.പരിക്കുകളോടെ ഒരാളെ പുറത്തെടുത്തു.ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന അഥിതി തൊഴിലാളികളാണ് മണ്ണിനടിയിൽപ്പെട്ടത്.കുടുങ്ങിക്കിടക്കുന്ന ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
