കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലര മണിയോടെയായിരുന്നു സംഭവം വസ്ത്രങ്ങൾ തവണവ്യവസ്ഥയിൽ വീടുകൾതോറും വിൽപന നടത്തുന്ന കൊല്ലം കൂട്ടിക്കട അമ്മച്ചാൻ മുക്ക് റൂബി മൻസിലിൽ അൽ ആമീൻ (32) ആണ് കിളിമാനൂർ പോലീസ് പിടിയിലായത്. സ്കൂളിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്നു കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇരുചക്ര വാഹനത്തിൽ എത്തിയ പ്രതി കടന്നു പിടിക്കുകയായിരുന്നു. കുതറി ഓടിയ പെൺകുട്ടി വീട്ടിലെത്തി വിവരമറിയിച്ചതിനെ തുടർന്ന് രക്ഷകർത്താക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് അന്വേഷണം നടത്തിയ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രദേശത്തെ അമ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത് റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ ഗോപിനാഥ് ഐ പി എസിൻ്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ് പി സുനീഷ് ബാബുവിൻ്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ എസ് എച്ച് ഒ സനോജ് എസ്,എസ് ഐ മാരായ വിജിത് കെ നായർ , സുനിൽകുമാർ, എ എസ് ഐ ഷജീം, എസ് സി പി ഒ മാരായ ബിനു, ഷാജി, സിപിഒ മാരായ മഹേഷ്, കിരൺ ,ശ്രീരാജ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
