കഴക്കൂട്ടം – പൊതു വിദ്യാലയങ്ങളിൽ പഠന മികവ് കാട്ടിയ വിദ്യാർത്ഥികൾക്ക് പ്രോൽസാഹനം നൽകുന്ന കണിയാപുരം ഹരിത സ്പർശത്തിൻ്റെയും കണിയാപുരം നെറ്റ് സോണിൻ്റെയും സൈക്കിൾ ചാലഞ്ചിന് തുടക്കമായി.

കണിയാപുരം പള്ളിനടയിൽ നടന്ന ചടങ്ങിൽ വെച്ച് പഠന മികവ് കാട്ടിയ കുട്ടികൾക്കുള്ള സൈക്കിളുകൾ കേരള സഹൃദയ വേദി പ്രസിഡൻ്റ് ചാന്നാങ്കര എം.പി കുഞ്ഞ് വിതരണം ചെയ്തു, ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു, കടവിളാകം കബീർ, ഷഹീർ ഖരീം, മുനീർ കൂര വിള, അൻസാരി പള്ളി നട, കമാൽ സാർ എന്നിവർ സംസാരിച്ചു, പഠന മികവ് കാട്ടുന്ന ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ അർഹരായ വിദ്യാർത്ഥികൾക്ക് ഉദാരമതികളായ സഹൃദയരുടെ സഹകരണത്തോടെ സൈക്കിളുകൾ വിതരണം ചെയ്യുമെന്ന് ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ് അറിയിച്ചു,
