തിരുവനന്തപുരം: കട്ടപ്പുറത്തുള്ള കെഎസ്ആർടിസി ബസിൽ മോഷണ ശ്രമം. സ്പെയർപാർട്സുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച ആൾ തിരുവനന്തപുരത്ത് പിടിയിലായി. നേമം സ്വദേശി ബാബുവാണ് കട്ടപ്പുറത്തുള്ള കെഎസ്ആർടിസി ബസ്സുകളുടെ സ്പെയർപാർട്സ് മോഷ്ടിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഇന്നലെ രാത്രിയാണ് ഇയാൾ ഇഞ്ചയ്ക്കൽ പാർക്കിങ് യാർഡിൽ എത്തിയത്. ബസിനകത്ത് ശബ്ദം കേട്ട് പരിശോധന നടത്തിയ ജീവനക്കാൻ ബാബുവിനെ കയ്യോടെ പിടികൂടുകയായിരുന്നു.സർവീസുകൾ വെട്ടിക്കുറച്ചതോടെ സെക്യൂരിറ്റി ഡ്യൂക്കായി നിയോഗിച്ച സിറ്റി ഡിപ്പോയിലെ ഡ്രൈവറാണ് കള്ളനെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്. പാട്സുകൾ ഇളക്കിയെടുത്ത് വർക്ക്ഷോപ്പുകാർക്കും സ്പെയർപാർട്സ് കടകൾക്കും വിൽക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
