കെ.എസ് .ആർ.ടി.സിയിൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു.ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനോട് ഇടഞ്ഞു നിൽക്കുന്ന തൊഴിലാളി യൂണിയനുകൾ വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.തിങ്കളാഴ്ചമുതൽ ചീഫ് ഓഫീസിനു മുന്നിൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സിഐടിയു.അന്ന് മുതൽ തന്നെ രാപ്പകൽ സമരം ഐഎൻടിയുസിയും പ്രഖ്യാപിച്ചിട്ടുണ്ട്.നിലവിൽ സമരം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമരമല്ലാതെ മറ്റ് മാർഗം ഇല്ലെന്നു ബിഎംഎസും പ്രഖ്യാപിച്ചിട്ടുണ്ട്.
