തിരുവനന്തപുരം: ഐ.ടി പാര്‍ക്കുകളില്‍ ജീവനക്കാര്‍ക്ക് വിനോദവേളകളില്‍ മദ്യം വിതരണം ചെയ്യുന്നതിനു ഡെവലപേഴ്സും കോ ഡെവലപേഴ്സും അനുമതി നല്കിയാല് മതിയെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. ബാര്‍ നടത്തിപ്പുകാര്‍ക്ക് ഐ.ടി പാര്‍ക്കുകളില്‍ മദ്യം നല്കുന്നതിനു അനുമതിയുണ്ടായിരിക്കുന്നതല്ല. ഐ.ടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിന് എഫ്.എല്‍ 4 സി എന്ന പേരില്‍ പുതിയ ലൈസന്‍സ് നല്‍കാനാണ് തീരുമാനം.
സര്‍ക്കാര്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള പാര്‍ക്കുകളില്‍ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദ കേന്ദ്രത്തില്‍ മദ്യശാല സ്ഥാപിക്കാം. എക്സൈസ് തയാറാക്കിയ കരട് നിര്‍ദേശങ്ങള്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്കുശേഷം എക്സൈസിലേക്കു തിരികെ നല്കി. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചശേഷം ചട്ടങ്ങള്‍ നിലവില്‍വരും.
ക്ലബ്ബ് ഫീസായ 20 ലക്ഷം ഈടാക്കാനാണ് പുതിയ തീരുമാനം. ബാറുകളുടെ പ്രവര്‍ത്തന സമയമായ രാവിലെ 11 മണി മുതല്‍ രാത്രി 11 മണിവരെ ഐ.ടിപാര്ക്കുകളിലെ മദ്യശാലകള്‍ക്കും പ്രവര്‍ത്തിക്കാം. ക്ലബ്ബിന്റെയോ ബാറിന്റെയോ രൂപമല്ലാത്ത തരത്തില്‍ പുതിയ രൂപത്തിലാകും ഐ.ടി പാര്‍ക്കുകളിലെ മദ്യശാലയുടെ പ്രവര്‍ത്തനം.
