മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിലെ കേസ് പരിഗണിക്കുന്നത് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജില്ലാ സെഷൻസിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷൻ അപേക്ഷ നൽകി.എയർക്രാഫ്റ്റ് നിയമങ്ങൾ ഉൾപ്പെടുന്നതിനാലാണ് കോടതി മാറ്റണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.അപേക്ഷയെ പ്രതികളുടെ അഭിഭാഷകൻ എതിർത്തു.കോടതി മാറ്റണമെന്ന അപേക്ഷയിൽ ഉച്ചക്കു ശേഷം വാദം കേൾക്കും.അതിന് ശേഷം ജാമ്യഹർജിയും കസ്റ്റഡി ഹർജിയും പരിഗണിക്കും.
