എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് ആരാധകരുടെ പ്രിയപ്പെട്ട ബാലതാരം മീനാക്ഷി അനൂപ്. പത്തില്‍ ഒന്‍പത് വിഷയങ്ങള്‍ക്കും എ പ്ലസാണ് താരം നേടിയിരിക്കുന്നത്. ഒമ്പത് എ പ്ലസും ഒരു ബി പ്ലസുമാണ് മീനാക്ഷി നേടിയത്. ‘ഒന്ന് ബി പോസിറ്റീവായിരിക്കാന്‍ ബാക്കി എല്ലാം എ പോസിറ്റീവ്’ എന്ന അടിക്കുറിപ്പോടെ മീനാക്ഷി തന്റെ മാര്‍ക് ലിസ്റ്റ് ഫേസ്ബുകില്‍ പോസ്റ്റ് ചെയ്ത് താരം കുറിച്ചു. കോട്ടയം കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെകന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് മീനാക്ഷി. അനൂപ് – രമ്യ ദമ്പതികളുടെ മകളായ മീനാക്ഷിയുടെ യഥാര്‍ഥ പേര് അനുനയ അനൂപ് എന്നാണ്. എന്നാല്‍ മീനാക്ഷി എന്ന പേരിലാണ് സിനിമ-ടെലിവിഷന്‍ ആസ്വാദകര്‍ക്കിടയില്‍ പ്രിയങ്കരിയായത്. ആരിഷ് അനൂപ് എന്നാണ് സഹോദരന്റെ പേര്.
