Representational image.
സ്കൂള്‍ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസുകളിലെ പ്രതികളെറെയും വിദ്യാര്‍ത്ഥികളും ചെറുപ്രായക്കാരാണെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിലയിരുത്തി.പാഠ്യപദ്ധതിയില്‍ ലൈംഗികാത്രികമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിയമങ്ങളെക്കുറിച്ചുള്ള അവബോധം ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശിച്ചു.
അതിക്രമങ്ങള്‍ തടയാനുള്ള ഏക പോംവഴി ഈ നിയമങ്ങളെക്കുറിച്ച് സ്കൂള്‍ തലത്തില്‍ ബോധവത്കരിക്കലാണെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാതെ കുട്ടികള്‍ ഇത്തരം കേസുകളിള്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 1860ല്‍ 2012ല്‍ ഉള്‍പ്പെടുത്തിയ പോക്സോ നിയമം കഠിനമായ ശിക്ഷയാണ് വിധിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍, ബലാത്സംഗം എന്ന പദത്തിന്റെ യാഥാസ്ഥിതിക സങ്കല്‍പ്പവും ബന്ധങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും വേര്‍തിരിച്ച് നിയമത്തില്‍ പറയുന്നില്ല എന്നതാണ്, കോടതി പറഞ്ഞു.
