പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി പീഡനത്തിനു വിധേയമാക്കുകയും പിന്നീട് ബന്ധത്തിൽ നിന്നും പിന്തിരിയുവാൻ ശ്രമിച്ച പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. മിതൃമല നീർമൺ കടവ് തറുതലകുന്നു ശ്രുതി ഭവനിൽ വിശാഖിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നിർദ്ദേശാനുസരണം കിളിമാനൂർ പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ.എസ് സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐ.വിജിത് കെ നായർ എ എസ് ഐ ഷജിം എസ് സി പി ഒ മാരായ രജിത്ത് രാജ്, മഹേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
