എത്ര മൂടിവെക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും. മുഖ്യമന്ത്രിക്കുള്ള പങ്ക് സംശയാതീതമായി തെളിഞ്ഞുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം നേരത്തെ ചൂണ്ടി കാണിച്ച വസ്തുതകൾ എല്ലാം ശരിയായി. ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയ ആദ്യ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ചെന്നിത്തല പരിഹസിച്ചു.
സി പി എം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയും കൂട്ടരും നടത്തിയ തീവെട്ടിക്കൊള്ള ഇനിയും പുറത്ത് വരാനുണ്ട്. മുഖ്യമന്ത്രി വസ്തുതകൾ തുറന്ന് പറയാൻ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സി പി എം ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ട്. മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികളാണ്. സ്വപ്നയുടെ വെളിപ്പെടുത്തൽ അന്വേഷണ ഏജൻസികൾ ഗൗരവത്തോടെ കാണണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ കുടുംബത്തെ കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു.
