പെരുങ്കുഴി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ റിജിൻ രാജ് കുഴിയം എന്ന സ്ഥലത്ത് സവാരി പോയി തിരികെ വരുമ്പോൾ തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപിച്ച് പോക്കറ്റിലുണ്ടായിരുന്ന പേഴ്സും അതിലുണ്ടായിരുന്ന 9,000 രൂപയും കവർന്ന കേസിൽ അഴൂർ കുഴിയം വയൽതിട്ട വീട്ടിൽ ചിട്ടാപ്പി എന്ന രതീഷ്, കുഴിയം കമ്പി കമ്പി വീട്ടിൽ അനീഷ് എന്നിവരെ ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നിർദ്ദേശപ്രകാരം ചിറയിൻകീഴ് എസ് എച്ച്ഒ ജിബി മുകേഷ് എസ് ഐ അമൃത് സിംഗ് നായകം, എസ് ഐ ശ്രീജിത്ത്, എ എസ് ഐ അനിൽകുമാർ സിപഒ മാരായ ലുക്മാൻ ഹക്കി, വിഷ്ണു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

