തവനൂർ കൂരടയിൽ ജയിൽ വകുപ്പിന് കീഴിലുള്ള 8.62 ഏക്കർ ഭൂമിയിൽ മൂന്നു നിലകളിലായാണ് ജയിൽ സമുച്ചയം നിർമ്മിച്ചിട്ടുള്ളത്.34 കോടിയോളം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.സംസ്ഥാന സർക്കാർ നിർമ്മിച്ച ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ ജയിലാണിത്.ആദ്യം ജില്ലാ ജയിലായി നിർമ്മാണം തുടങ്ങിയെങ്കിലും പിന്നീട് സെൻട്രൽ ജയിലായി ഉയർത്തുകയായിരുന്നു.
