അമ്മയുടെ ജന്മദിനത്തിൽ ആശംസകൾ നേരാൻ കഴിയാത്തതിൽ മനം നൊന്ത് പതിനാലുകാരൻ ആത്മഹത്യ ചെയ്തു. വാർഡൻ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്നാണ് കുട്ടി സ്കൂൾ ഹോസ്റ്റലിൽ ജീവനൊടുക്കിയത്. അമ്മയുടെ ജന്മദിനമായ ശനിയാഴ്ചയാണ് കുട്ടി വാർഡനോട് ഫോൺ ആവശ്യപ്പെട്ടത്. അമ്മയ്ക്ക് ആശംസകൾ നേരാനാണെന്ന് പറഞ്ഞങ്കിലും വാർഡൻ ഫോൺ നൽകിയില്ല. കുട്ടിയുടെ വീട്ടുകാരും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർക്കും കുട്ടിയുമായി സംസാരിക്കാൻ കഴിഞ്ഞില്ല.
ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥികളാണ് പൂർവജിനെ മരിച്ച നിലയിൽ കണ്ടത്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സംഭവമറിഞ്ഞതോടെ കുട്ടിയുടെ മാതാപിതാക്കൾ ഹോസ്റ്റലിൽ എത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരു സ്വദേശി പൂർവജാണ് ആത്മഹത്യ ചെയ്തത്.
