കേരള പോലീസ് ഓഫീസ് അസോസിയേഷൻറെ നേതൃത്വത്തിൽ വിതുരയിൽ മഴക്കാലപൂർവ ശുചീകരണവും പരിസ്ഥിതി ബോധവത്കരണവും എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാതല സെമിനാർ നടന്നു.നവകേരള മിഷൻ കോ ഓർഡിനേറ്റർ ഡോക്ടർ ടി.എൻ.സീമ സെമിനാർ ഉത്ഘാടനം ചെയ്തു. തുടർന്ന് വിതുര പോലീസ് സ്റ്റേഷൻ ശുചീകരിക്കുകയും ഫലവൃക്ഷത്തൈകൾ നേടുകയും ചെയ്തു.പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രമേശ് കുമാർ അധ്യക്ഷത വഹിച്ചു.
