തിരുവനന്തപുരം നവായിക്കുളത്ത് യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പരുക്കേറ്റു. മാർച്ചുമായി വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചു കയറുകയായിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ പ്രദേശത്ത് നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് ഉണ്ടായത്. അതെ തുടർന്നുള്ള പ്രശ്നം പിന്നീട് വാക്കുതർക്കത്തിലേക്ക് നീങ്ങുകയായിരുന്നു. പരുക്കേറ്റ മൂന്ന് പേരിൽ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പൊലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പിൻതിരിപ്പിച്ചത്.
