കല്ലമ്പലം: പുതിശ്ശേരിമുക്കിന് സമീപം വട്ടകൈതയിൽ നിന്നും 200 mg മാരകമയക്കുമരുന്നായ
എംഡിഎംഎ യുമായി യുവാക്കൾ അറസ്റ്റിൽ പുതിശ്ശേരിമുക്ക് സ്വദേശികളായ അഹമ്മദ് നസീർ, തൻസീൽ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തതു . എഞ്ചിനീയറിംഗ് കോളേജ് അടക്കമുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന കല്ലമ്പലം കേന്ദ്രീകരിച്ചുളള സംഘത്തിലെ കന്നികളാണ് അറസ്റ്റിലായത്.
