കോട്ടൺഹിൽ സ്കൂളിൽ റാഗിങ്ങ് സംബന്ധിച്ച് നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും മന്ത്രിയെ നേരിട്ട് കാണാൻ അവസരം വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.അന്വേഷണം നടത്തുന്ന ഡിഡി തങ്ങളോട് സംസാരിച്ചിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു.മാനേജിങ് കമ്മിറ്റി അംഗങ്ങൾ തങ്ങൾക്കൊപ്പമില്ല.അവർ പരിഹാസത്തോടെയാണ് കാര്യങ്ങൾ കേൾക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.
അതേസമയം വേഗത്തിൽ പരിഹരിക്കാവുന്ന പ്രശ്നം വലുതാക്കിയത് ഹെഡ്മാസ്റ്ററുടെ പിടിപ്പുകേടാണെന്ന് മാനേജിങ് കമ്മിറ്റി ചെയർമാൻ പറയുന്നു.ഹെഡ്മാസ്റ്റർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.
