കിളിമാനൂരിൽ സ്വകാര്യ ആശുപത്രിയിൽ നിന്നും രോഗിയെയും കൊണ്ട് മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.ആംബുലൻസിലുണ്ടായിരുന്ന കിളിമാനൂർ പാപ്പാല സ്വദേശി അമലിനാണ് പരിക്കേറ്റത്.യാത്രക്കിടെ പുത്തൻപാലം റോഡിൽ നിന്നും എം.സി റോഡിലേക്ക് പ്രവേശിച്ച കാറിൽ തട്ടിയതോടെ നിയന്ത്രണം വിട്ട് ആംബുലൻസ് നടപ്പാതയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
