നെടുമങ്ങാട്,പനവൂർ മേഖലകളിലെ സ്കൂളുകളിലും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി.പനവൂർ സ്വദേശികളായ ഫൈസൽ,അൽ അമീൻ എന്നിവരെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്.ഒരു മാസത്തിലേറെ രഹസ്യ നിരീക്ഷണം നടത്തിയാണ് ഇവരെ പിടികൂടിയത്.ഇവരുടെ പക്കൽനിന്നും 100 ഗ്രാമ കഞ്ചാവ് പിടിച്ചെടുത്തു.വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡ്കൾ നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥ് അറിയിച്ചു.
